1926 - ല്‍ സ്ഥാപിതമായ കരിപ്പോടി സ്കൂളിന്റെ സ്ഥാപക മാനേജര്‍ ശ്രീ കൊറഗന്‍ആചാരിയാണ്.കരിപ്പോടി എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയത്തില്‍ 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളായിരുന്നു.അറബിക് അധ്യയനവും അന്നുമുതല്‍ നടന്നുവരുന്നു.ശ്രീമതി എ.ശാരദയാണ് 2011 വരെ കരിപ്പോടി സ്കൂളിന്റെ മാനേജരായിരുന്നത്.
2008 ലെ ഗവ. ഉത്തരവുപ്രകാരം Pre-KER വിദ്യാലയം KER കെട്ടിടത്തിലേക്ക് മാറണമെന്ന നിയമം വന്നപ്പോള്‍ സ്കൂള്‍ മാനേജര്‍ പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്ര ഭരണസമിതിക്കു കൈമാറി.ഇന്ന് കരിപ്പോടി സ്കൂള്‍ പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.ആറാട്ട്കടവ് ബേഡുത്തൊട്ടിയിലാണ് ഇരുനില കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്.1 മുതല്‍ 4 വരെ ക്ലാസ്സിനു പുറമെ പ്രീ പ്രൈമറി ക്ലാസ്സും 2012 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നല്ലനിലയില്‍ സ്കൂള്‍ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ PTA,SMC,MPTA,NMP എന്നീ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.കലാകായികരംഗത്ത് കഴിവിന്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കുട്ടികളും,പി.ടി.എയും,സ്കൂള്‍സ്റ്റാഫും പരിശ്രമിക്കുന്നുണ്ട്.മാനേജ്മെന്റ്,വിവിധ ക്ലബ്ബുകള്‍,സന്നദ്ധ സംഘടനകള്‍,കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹകരണത്തോടെ ഓണാഘോഷം,വിവിധ ദിനാചരണങ്ങള്‍,സ്കൂള്‍ മികവു പ്രവര്‍ത്തനങ്ങള്‍,പ്രീ പ്രൈമറി ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ സ്കൂളിലെ അഡ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
No comments:
Post a Comment